ചുളുക്കുവീണ പെരുന്നാളുകൾ
തേച്ചു നിവർത്തിയെടുക്കാൻ
എത്ര കനലാ കത്തിച്ചുഇസ്തിരിപ്പെട്ടി നിറച്ചതുഅയലത്തെബിരിയാണി
മണംകരളിനെ പിടപ്പിക്കുമ്പോൾഉമ്മ ഒറ്റവാക്കിൽ
വയറുനിറച്ചുബിരിയാണിതിന്നിക്കുംപടച്ചോന്റെ കാരുണ്യം
കടലാ മോനെ...ആ കടലും കടന്നുപോയപ്പോഴാണൂകരഞ്ഞ കണ്ണുകളൊക്കെ ചിരിച്ചതും
ഞാൻ മാത്രമെല്ലാ
പെരുന്നാളിനും കരഞ്ഞതും
എല്ലാവര്ക്കും എന്റെ ചെറിയപെരുന്നാളാശംസകൾ
ഹാരിസ് എടവന
No comments:
Post a Comment