Wednesday, August 7, 2013

പ്രവാസിയുടെ പെരുന്നാൾ

പ്രവാസിയുടെ പെരുന്നാള്…
സുറാബിന്റെ ഓര്മ്മകളിലൂടെറ
റശീദ് പുന്നശ്ശേരി

പ്രവാസിക്ക് പെരുന്നാള് ഒരുഫോണ്വിളിയാണ്. വീട്ടിലെ ഇറച്ചിക്കറിയുടെയും നെയ്‌ച്ചോറിന്റെയും പള്ളിയിലെ തക്ബീര് ധ്വനികളുടെയും ഓര്മ്മകളിലായിരിക്കുമവന്. പെരുന്നാള് ദിവസം ഗള്ഫിലെ ഭര്ത്താവിന്റെയോ പിതാവിന്റെയോ മകന്റെയോ ജ്യേഷ്ഠന്റെയോ ഫോണ് വിളി കാത്തു നില്ക്കും വീട്ടുകാര്. ഫോണിലൂടെ ഈദ് മുബാറക്ക് പറഞ്ഞും ആശംസ കൈമാറിയും അവന് പെരുന്നാള് ആഘോഷിക്കും.കഴിഞ്ഞ 32 വര്ഷമായി ജന്മനാട്ടില് ഒരു പെരുന്നാളു പോലും കൂടിയിട്ടില്ലാത്ത മലയാളി ഷാര്ജയില് കഴിയുന്നുണ്ട്. ഷാര്ജയിലെ മൈസലൂണിലെ കൊച്ചുവില്ലയില് മൂന്ന് കുട്ടികളും ഭാര്യയും മുറി നിറയെ പുസ്തകങ്ങളുമായി ഒതുങ്ങിക്കൂടുന്ന ഒരാള്. പേര് അബൂബക്കര്, കാസര്ക്കോട്ടെ നീലേശ്വരത്തുകാര് സ്‌നേഹപൂര്വ്വം അദ്ദേഹത്തെ കുഞ്ഞൗക്കര് എന്നു വിളിക്കും. അക്ഷര മലയാളവും ആനുകാലികങ്ങളും’സുറാബ്’ എന്നു വിളിക്കും. കഥയും കവിതയും നോവലും അനുഭവക്കുറിപ്പുകളുമായി ഡസനോളം പുസ്തകങ്ങള് മലയാളത്തിന് സമര്പ്പിച്ച എഴുത്തുകാരന്. വാക്കുകള് വഴങ്ങിത്തുടങ്ങുമ്പോഴേക്കും കടലിനപ്പുറത്തേക്കു കടന്നുവെങ്കിലും മലയാള സാഹിത്യത്തില് അടയാളപ്പെടുത്താന് അവസരം ലഭിച്ചയാള്. ദാര്ശനികതയും സത്യവും മായയും പ്രണയവും നിഴലിക്കുന്ന കവിതകളും വടക്കെ മലബാറിലെ ഒരു കൂട്ടം മനുഷ്യരുടെ സ്‌നേഹത്തിന്റെയും ജീവിതക്കാഴ്ചകളുടെയും നാട്ടിന്പുറങ്ങളിലൂടെ വായനക്കാരെ കൊണ്ടു പോകുന്ന നോവലുകളും കഥകളും മലയാളികള്നെഞ്ചേറ്റിയത് എഴുത്തുകാരന്റെ മേല്വിലാസം നോക്കിയല്ലായിരുന്നുവെന്നതിന്റെ തെളിവാണ് സുറാബ് എന്ന എഴുത്തുകാരന്.എഴുത്തുകാരനെന്ന നാട്യമോ ഭാവമോ ഇല്ലാത്ത പച്ചയായൊരു മനുഷ്യനാണ് സുറാബ്. മൈസലൂണിലെ വീട്ടിനടുത്തുള്ള മലയാളികള് പോലും അദ്ദേഹത്തെഅറിഞ്ഞുകൊള്ളണമെന്നില്ല. നീലേശ്വരത്തെ വീട്ടിലും വഴിയിലും മുണ്ടുടുത്ത് നടന്നു പോകുന്ന തനി മലബാറി മാപ്പിളയാണ് താനെന്ന് പറയാന് ഇദ്ദേഹത്തിന് മടിയില്ല. എഴുത്തുകാരനെന്ന്വെച്ച് എല്ലാത്തിനെയും തള്ളിപ്പറയണമെന്നുണ്ടോയെന്ന് അദ്ദേഹം ചോദിക്കും. ഏത് ഭണ്ഡാരം കണ്ടാലും പണമിടുന്നഏത് റാത്വീബ് കേട്ടാലും കയറിയിരിക്കുന്ന വടക്കേ മലബാറുകാരന്റെ മാനറിസങ്ങളും ശീലങ്ങളും നന്മകളുമൊന്നും താനിപ്പോഴും കൈവിട്ടിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. ‘എല്ലാത്തിനെയും എതിര്ത്താല് പിന്നെയെവിടെയാണ് കഥയും കവിതയും ജനിക്കുന്നത്. ആരെന്ത് പറഞ്ഞാലും എതിര്ക്കില്ല, അനുസരിക്കും. അതാണെന്റെ വിജയവും പരാജയവും. ചിലരെന്നെ കമ്യൂണിസ്റ്റാക്കി. എഴുത്തുകാരന് കമ്യൂണിസ്റ്റാകണമെന്ന് അലിഖിത നിയമമായിരിക്കാം. ഞാനൊരു മുസല്മാനാണ്. പ്രവാചകന് പഠിപ്പിച്ചതിനപ്പുറത്തെ നന്മകളൊന്നും കമ്യൂണിസം പഠിപ്പിക്കുന്നില്ല. പിന്നെയെന്തിന് ഞാന് മാറി ചിന്തിക്കണം.എന്റെ ഹൃദയവുംഎന്റെ പോക്കറ്റുംഇടതുഭാഗത്താണ്എന്നും ഞാന്ഹൃദയത്തിന്റെ ഭാഗത്താണ്പോക്കറ്റിന്റെ ഭാഗത്തല്ല’. -ഇറാഖിന്റെ കുവൈത്ത് അധിനിവേശ കാലത്താണ് ഒരു പെരുന്നാള് കൂടാന് മോഹിച്ച്നാട്ടിലേക്ക് തിരിക്കുന്നത്. ബോംബെയില് നിന്ന് ട്രെയിനുകളെല്ലാം ഫുള്ളായിരുന്നു. ബസില് സീറ്റ് കിട്ടിയില്ല. ബിസ്‌കറ്റ് ടിന്നിനു മുകളില് തല്ക്കാലം ഇരുന്നു. കുന്ദപുരത്ത് ഹോട്ടലില് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള് നാട്ടുകാരനായ സപ്ലെയര് പറഞ്ഞാണറിഞ്ഞത്. നാട്ടില് ഇന്ന് പെരുന്നാളാണ്. പിറ്റേന്നു വീട്ടിലെത്തുമ്പോള് ഉമ്മ മകനെ കാത്തിരിക്കുകയാണ്. ഭക്ഷണം കഴിക്കാതെ. പിന്നീട് ആഘോഷങ്ങള് പലതു കഴിഞ്ഞു. ഓണം,റംസാന്, കല്യാണങ്ങള്. 1997 മുതല് ആഘോഷങ്ങളെല്ലാം യു എ ഇയിലാണ്. 11 വര്ഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഒരു കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടത് വലിയൊരു സന്തോഷമായിരുന്നു. മനസും ശരീരവും എഴുത്തും ബന്ധങ്ങളും പ്രാര്ഥനകളുമായി മണല്ക്കാടുമായി വല്ലാത്തൊരു ആത്മബന്ധം ഇതിനിടെയുണ്ടായി. ബസാര് എന്ന കവിതയിലെ അവസാന വാചകങ്ങള് ഇങ്ങിനെയാണ്.‘പുതിയ കച്ചവടക്കാര് വില പേശിതെരുവിലിറങ്ങുന്നു.പഴയവര് അഴുക്കും ചീഞ്ഞുനാറ്റവുംഭക്ഷിച്ച് തെരുവിലുറങ്ങുന്നു.ഇതൊരു ചുമടെടുപ്പാണ്.ഒരിക്കലും ഇറക്കിവെക്കാനാകാത്തചുമലു തേയുന്നവരുടെ സിരാകേന്ദ്രം’.ഉപ്പയും കവിതയുംഒന്നും എഴുതാത്ത കവിയായിരുന്നു ഉപ്പ. കണ്ടം കടവത്ത് അഹമ്മദ്. വീടുവരാന്തയിലെ തിണ്ണയിലെ ജനല് പാളികളിലൂടെ അരിച്ചെത്തുന്ന നിലാവിനെ നോക്കി. അദ്ദേഹം പാടും. സബീനപാട്ടുകള്, മാലകള്, ബദര്കിസ്സപ്പാട്ടുകള്, കെസ്സുപാട്ടുകള്, അതിനിടെ ഒരു നിമിത്തം പോലെ നിമിഷ കവിതകള് ഉറവ പൊട്ടിയൊഴുകും. ചെറുപ്പത്തില് അതൊന്നും മനസിലായിരുന്നില്ല. മുതിര്ന്നപ്പോള് കവിത ഒറു ലഹരിയായപ്പോള് മനസിലായി. ഉപ്പ പാടിയിരുന്നത് നഷ്ടസ്വപ്‌നങ്ങളുടെ സ്മൃതികളും കാലത്തിന്റെ വിളികളുമായിരുന്നല്ലോയെന്ന്….( ‘പൊട്ടുന്നത്’ എന്ന കവിതാ സമാഹാരത്തിന് വേണ്ടിയെഴുതിയ ആമുഖക്കുറിപ്പില് സുറാബ് തന്നെയെഴുതുന്നു. ‘ ഇതിലെ ഓരോ കവിതയും പൊള്ളുന്ന അക്ഷരങ്ങളാണ്. കനലാണ്. അതാണെന്റെ അനുഭവം. ഞാനെന്നും കത്തുന്ന ഒരു മരമാണ്. ഇങ്ങനെ നീറ്റലുകള്ക്കും നീറിപ്പുകച്ചിലുകള്ക്കുമിടിയിലാണെന്റെ എഴുത്തുപുര. എടുത്തുപറയാന് കവി മഹിമയോ പാരമ്പര്യോ ഒന്നും തന്നെയില്ല. ഉണ്ടായത് പാട്ടുകാരനായ പിതാവും കവി മനസുള്ള സഹോദരനുമാണ്. അവര് രണ്ടു പേരും ഇന്ന് ജീവിച്ചിരി്പ്പില്ല. ഒരു പക്ഷെ ഇവരാകാം കവിതയുടെ ലോകം എനിക്ക് പകര്ന്നു തന്നത്’.)അതെ, ഞാനെന്നും ഒരു രോഗിയാണ്.എഴുത്തിന്റെ മാറാ രോഗം പിടിപെട്ടയാള്. അതുകൊണ്ടാണ്കവിതയും പ്രണയവും മഴയും വെയിലും ഒന്നിച്ചു കത്തുന്നത്. എത്ര കത്തിത്തീര്ന്നിട്ടും എത്ര പനിച്ചു കിടന്നിട്ടും ഈ ആളുകള്ക്കിടയില് ഒരിക്കല് പോലും അവളെന്നെ ഒന്ന് തിരിഞ്ഞു നോക്കിയിട്ടില്ല. സഹതപിച്ചിട്ടില്ല. അവള് എന്റെ വേദനയാണ്. കണ്ണീരാണ്. കത്തിത്തീരാത്ത കവിതയാണ്.ഒരു കള്ളക്കര്ക്കിടകത്തിലെ തോരാത്ത മഴയത്താണ് എന്നെ പ്രസവിച്ചതെന്ന് ഉമ്മ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടായിരിക്കാം എന്റെ കണ്ണുനീര് പെയ്‌തൊഴിഞ്ഞത്. ഇരുട്ടുള്ള രാത്രിയില് മഴ നോക്കിയിരിക്കുന്നതും ചീറിപ്പായുന്ന തീവണ്ടി നോക്കിയിരിക്കുന്നതും എന്റെ ഭ്രാന്തന് സങ്കല്പങ്ങളില് ഇടം നല്കിയത് അതുകൊണ്ടാകാ.നീലേശ്വരത്തെ മനംപുറം ഗ്രാമത്തില് വളര്ന്ന കുട്ടിക്കാലവും അവിടത്തെ കൂട്ടുകാരും ചുറ്റുപാടുകളും പള്ളി ദര്സും തെയ്യവും തിറയും മണല്വഴികളും പിന്നിട്ടു. ബാല്യം പറിച്ചുനടപ്പെട്ടു. കൗമാരത്തില് നാടകവും വായനയും എഴുത്തും ഹരം കയറിയ നാളുകളില് എത്തിപ്പെട്ടത് ഈതുരുത്തിലാണ്. ഒന്നും നഷ്ടപ്പെടുന്നതിഷ്ടമില്ലാത്തത് കൊണ്ടാവാം, മണല്കാറ്റില് ചുട്ടുപഴുക്കുമ്പോഴും മന്ദംപുറം ഗ്രാമത്തിന്റെ പച്ചപ്പുള്ള കാഴ്ചകള് വരികളിലൊഴുകാന് തുടങ്ങിയത്.വീണ്ടുമൊരു പെരുന്നാളിന് ഗ്രാമവാസികള് പള്ളിയിലെത്തുമ്പോള്, നെയ്‌ച്ചോറിന്റെയും ഇറച്ചിക്കറിയുടെയും മണമുയര്ത്തുന്ന ഗ്രാമവീഥികളിലൂടെ വെറുതെ നടക്കാന് കൊതിക്കുന്ന മനസുമായി എഴുത്തുകാരന് ഇവിടെ തന്നെയുണ്ടാകും. എന്നെങ്കിലുമൊരു നാള് ആ സ്വപ്‌നം പൂവണിയുമെന്ന മോഹവും പ്രാര്ഥനയുമായി.റശീദ് പുന്നശ്ശേരി

No comments:

Post a Comment